vela-yudhan
എൻ ഡി എ സ്ഥാനാർത്ഥി പി.എസ്.ജയരാജൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കളമശേരിയിൽ ബിജെപി ദേശീയ സമിതി അംഗം പി.എം.വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കായി, സുരക്ഷയുടെ അടയാളമായ ഹെൽമറ്റ് ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് ബി.ജെ.പി.ദേശീയ സമിതി അംഗം പി.എം.വേലായുധൻ. എൻ.ഡി.എ സ്ഥാനാർത്ഥി ജയരാജിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മണ്ഡലം ചെയർമാാൻ ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബി. ഡി. ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഘടകകക്ഷി നേതാക്കളായ വി.കെ.സുദേവൻ, ഷൈജു മനയ്ക്കപ്പടി, പി.കൃഷ്ണദാസ്, സാജു വടശേരി, എം.എൻ.ഗിരി ,പി ദേവരാജൻ , സുനിൽകുമാർ , ജനപ്രതിനിധികളായ രാമചന്ദ്രൻ ,കൃഷ്ണപ്രസാദ്, ചന്ദ്രികാ രാജൻ, ഗോപിനാഥ്, അനിൽ അലുപുരം , മീര , സുനിത തുടങ്ങിയവർ സംസാരിച്ചു.