കിഴക്കമ്പലം: ട്വന്റി 20 സ്ഥാനാർത്ഥി സുജിത് സുരേന്ദ്രൻ നാമനിർദേശപത്രിക സമർപ്പിച്ചു. ഉപ വരണാധികാരിയായ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ മുമ്പാകെയാണ് പത്രിക നൽകിയത്. കുന്നത്തുനാടിന്റെ സമഗ്ര വികസനമാണ് ട്വന്റി 20യുടെ ലക്ഷ്യമെന്നും അതിനായി എല്ലാരുടെയും പിന്തുണ ഉണ്ടാകണമെന്നും പത്രിക സമർപ്പണത്തിനു ശേഷം ജനങ്ങളോടായി അഭ്യർത്ഥിച്ചു . തുടർന്ന് സ്ഥാനാർത്ഥിയും സംഘവും മണ്ഡലത്തിൽ പര്യടനം നടത്തി.