കോലഞ്ചേരി: കുന്നത്തുനാട്ടിലേക്കുള്ള സ്‌പെഷ്യൽ പോസ്​റ്റൽ ബാല​റ്റുകളുടെ വിതരണം പൂർത്തിയായി. കൊവിഡ് ബാധിതർക്കും 80 വയസിനു മുകളിലുള്ളവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് സ്‌പെഷ്യൽ ബാല​റ്റുകൾ നൽകിയത് . 3492 പേർക്കാണ് ബാലറ്റുള്ളത്.