adharav
പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖാംഗം ഗിരീഷിന്റെ മകൾ അക്ഷര ഗിരീഷിvd ആലുവ ശ്രീനാരായണ ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ ഉപഹാരം നൽകി ആദരിക്കുന്നു.

ആലുവ: പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖാംഗം ഗിരീഷിന്റെ മകൾ അക്ഷര ഗിരീഷിനെ ആലുവ ശ്രീനാരായണ ക്ളബ് ആദരിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, എക്സിക്യൂട്ടീവ് അംഗം ആർ.കെ. ശിവൻ, കെ.ആർ. അജിത്ത്, ഇ.കെ. ഷാജി എന്നിവർ സംബന്ധിച്ചു.