ആലുവ: എം.ജി. സർവകലാശാല എം കോം പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ മുപ്പത്തടം കാട്ടിപ്പറമ്പിൽ സുന്ദരന്റെയും ജാൻസിയുടെയും മകൾ കെ.എസ്. ആരതിയെ എസ്.എൻ.ഡി.പി യോഗം മുപ്പത്തടം നോർത്ത് ശാഖ ആദരിച്ചു. സെക്രട്ടറി എം.കെ. സുഭാഷണൻ, കെ.ആർ. വിജയൻ എന്നിവർ ചേർന്നാണ് ആദരിച്ചത്.