ആലങ്ങാട്: ഹിന്ദു ഐക്യവേദി ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീതി നിഷേധത്തിനും അവഗണനക്കുമെതിരെ ഹിന്ദു ജനജാഗരണ യാത്ര സംഘടിപ്പിച്ചു. തിരുവാലൂർ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്ര ഹിന്ദുഐക്യവേദി ജില്ലാജനറൽ സെക്രട്ടറി പ്രകാശൻ തുണ്ടത്തിൻ കടവിൽ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം കെ.ഇ.എം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു ഉദ്ഘാടനം ചെയ്തു. ബാബു തിരുവാലൂർ അദ്ധ്യക്ഷത വഹിച്ചു. മേഘല ജനറൽ സെക്രട്ടറി ജയനാരായണൻ, മഹിളാ വിഭാഗം പ്രസിഡന്റ് ശോഭന,പഞ്ചയാത്ത് ജനറൽ സെക്രട്ടറി എസ്. ടി. ഷാജി എന്നിവർ സംസാാരിച്ചു.