കിഴക്കമ്പലം: കടമ്പ്രയാർ പാടശേഖരത്തിൽ തീപിടിത്തം.തീപിടിച്ചത് ചതുപ്പായ ഭാഗത്തായതിനാൽ അണയ്ക്കുവാൻ ഏറെ ബുദ്ധിമുട്ടി. പട്ടിമറ്റം അഗ്നിരക്ഷാ സേന നിലയത്തിലെ ജീവനക്കാരായ എം.സി. ബേബി, പോൾ മാത്യു, ആർ.വിജയരാജ്, എം.ആർ.അനുരാജ്, എം.വി.യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചു.