വൈപ്പിൻ : വൈപ്പിൻ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കുഴുപ്പിള്ളി ബി.ഡി.ഒ ഷാജി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. അഡ്വ: എം.വി പോൾ, അഡ്വ: കെ.പി ഹരിദാസ് , ഡോണോ മാസ്റ്റർ, വിഎസ് സോളിരാജ് , എം.ജെ ടോമി, മുനമ്പം സന്തോഷ് എന്നിവർ കൂടെയുണ്ടായിരുന്നു. തുടർന്ന് കുഴിപ്പിള്ളിയിലെ വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു.വളപ്പ് പ്രദേശത്തെ കെട്ടിട നിർമ്മാണ തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ച ശേഷം പുതുവൈപ്പ് മുളവുകാട് പ്രദേശങ്ങളിലെ മരണ വീടുകൾ സന്ദർശിച്ച് അനുശോചനം അറിയിച്ചു. വൈകിട്ട് സ്ഥാനാർത്ഥിയുടെയും ഹൈബി ഈഡൻ എം.പിയുടേയും നേതൃത്വത്തിൽ റോഡ് ഷോ നടത്തി.