കളമശേരി: തിരഞ്ഞെടുപ്പ് അടുത്തിട്ടും പ്രചാരണം കൊടുമ്പിരി കൊണ്ടിട്ടും കേരളത്തിലെ പ്രസുകളിൽ തിരക്കില്ല. കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രചാരണ ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ തുടങ്ങിയവയ്ക്കുള്ള ഓർഡറുകൾ ശിവകാശിയിലേക്കാണ് പോകുന്നത്. മാത്രമല്ല, കടലാസുൾപ്പടെയുള്ള സാമഗ്രികൾക്ക് 60 ശതമാനത്തിലേറെ വിലവർദ്ധിപ്പിച്ചതുമൂലം ഏറ്റെടുത്ത ജോലികൾപോലും സമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നാണ് കേരളത്തിലെ പ്രസുടമകളുടെ പ്രധാനപരാതി. കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിക്ക് പുറമെയാണിത്. ചില പ്രസ്സുകൾ പൂട്ടിപ്പോയി. ജീവനക്കാരെ കുറയ്ക്കുക ബുദ്ധിമുട്ടാണ്. അവർക്ക് ശമ്പളം കൊടുക്കാൻ പ്രയാസപ്പെടുകയാണ് - പ്രസ്സുടമകളായ ഫ്രാൻസിസും ഗോപാലനും പറഞ്ഞു.
ഞങ്ങളുടെ വോട്ടു മാത്രം മതി, പണിയും പണവും അന്യസംസ്ഥാനങ്ങൾക്കെന്നാണ് തിരഞ്ഞെടുപ്പു കാലത്ത് ഇവരുടെ പരാതി.