നെടുമ്പാശേരി: കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്ന ശേഷം ആദ്യമായി കേരളത്തിലെത്തിയ പി.സി. ചാക്കോക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻ.സി.പി പ്രവർത്തകർ വരവേൽപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ്, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ, പി.ജെ. കുഞ്ഞുമോൻ, റസാഖ് മൗലവി, സുഭാഷ് പുഞ്ചക്കോട്ടിൽ, മിനി സോമൻ, പത്മിനി ടീച്ചർ, അഫ്‌സൽ കുഞ്ഞുമോൻ, കെ.കെ. ജയപ്രകാശ്, കെ.എം. കുഞ്ഞുമോൻ, ജോളി ആന്റണി, മുരളി പുത്തൻവേലി, മമ്മി സെഞ്ച്വറി, രാജു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.