കോലഞ്ചേരി: മംഗലത്തുനട കുന്നിക്കാട്ടുമോളത്ത് കാറിൽ അബോധാവസ്ഥയിൽ കിടന്നയാളെ ഫയർഫോഴ്സ് ചില്ലുപൊട്ടിച്ച് രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. മേഖലയിലെ പാടത്തിനോട് ചേർന്ന റോഡിൽ മണിക്കൂറുകളായി നിർത്തിയിട്ട കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കിടന്നുറങ്ങിയ ആളെ തട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് നാട്ടുകാർ ഫയർ ഫോഴ്സിനെ അറിയിച്ചത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ശ്രമിച്ചിട്ടും എണീക്കാതായതോടെ സൈഡ് ഗ്ളാസ് പൊട്ടിച്ച് പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോവളം സ്വദേശിയായ സിബിൻ പ്രഭാകറാണ് അബോധാവസ്ഥയിൽ കിടന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.