1
കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണിചമ്മണിയെ കുമ്പളങ്ങിയിലെ മത്സ്യവിൽപ്പനക്കാരി അനുഗ്രഹിക്കുന്നു

പള്ളുരുത്തി: ടൂറിസം ഗ്രാമം സന്ദർശിച്ച് കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണി. ഇവിടത്തെ ആരാധനാലയങ്ങൾ, കടകമ്പോളങ്ങൾ, മത്സ്യതൊഴിലാളികൾ തുടങ്ങി നിരവധി വോട്ടർമാരെ സ്ഥാനാർത്ഥി നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.തുടർന്ന് സെൻ്റ്. അലോഷ്യസ് കോൺവെൻറും പരിസരവും സന്ദർശിച്ചു. പലരും തലയിൽ കൈവെച്ച് സ്ഥാനാർത്ഥിക്ക് അനുഗ്രഹം നൽകി. കുമ്പളങ്ങി ഇല്ലിക്കൽ ക്ഷേത്രം, മാർക്കറ്റ്, ജുമാ മസ്ജിദ് പളളി, കൊൺസലാത്തോ കോൺവെൻ്റ്, ചിറക്കൽ സെൻറ് .ജോസഫ് പള്ളിയും പരിസരത്തും സ്ഥാനാർത്ഥി പര്യടനം നടത്തി.