photo
ചെറായിയിലെ പീലിംഗ് കമ്പനിയിലെത്തിയ എൽ.ഡി.എഫ്.സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണൻ തൊഴിലാളി കളുമായി സൗഹൃദം പങ്കിടുന്നു

വൈപ്പിൻ : ചെറായി ,പള്ളിപ്പുറം മേഖലകളിലെ പീലിംഗ് കമ്പനികളിലെത്തി എൽ.ഡി.ഫ് സ്ഥാനാർത്ഥി കെ.എൻ ഉണ്ണികൃഷ്ണൻ വോട്ട് അഭ്യർത്ഥിച്ചു. ചെറായി തൃക്കടക്കാപ്പിള്ളി, പള്ളിപ്പുറം എന്നിവിടങ്ങളിൽ പി.ബി. സജീവൻ, ഇ.കെ.ജയൻ, ബേബി നടേശൻ, അജിത ശശാങ്കൻ, പ്രസീത ബാബു, വി.എം.ജിതേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചെറായി സഹോദരൻ സ്മാരകത്തിൽ നടന്ന സാംസ്‌കാരിക സംവാദത്തിലും പങ്കെടുത്തു. പ്രൊഫ. എൻ.രമാകാന്തൻ, പ്രൊഫ. പി.കെ രവീന്ദ്രൻ, പ്രൊഫ. കെ.എസ്.പുരുഷൻ, എം.കെ.ദേവരാജൻ മാസ്റ്റർ എന്നിവരും സംവാദത്തിൽ പങ്കെടുത്തു.