പറവൂർ: എൻ.ഡി.എ പറവൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി നിർവഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.എസ്. ഉദയകുമാർ, നിയോജക മണ്ഡലം പ്രസിഡൻ്റ് രജ്ഞിത്ത് എസ്. ഭദ്രൻ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, കർഷകമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ ടി.ജി. വിജയൻ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനു, ബി.ജെ.പി. മണ്ഡലം സെക്രട്ടറി അരുൺ ശേഖർ, ട്രഷറർ ടി.എ. ദിലീപ്'എന്നിവർ പങ്കെടുത്തു.