v-d-satheeshan
എഴിക്കരയിലെത്തിയ വി.ഡി. സതീശൻ കുടുംബശ്രീ അംഗങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നു.

പറവൂർ:യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി സതീശന്റെ തെരഞ്ഞെടുപ്പ് പര്യടനം കോട്ടവളളി, ഏഴിക്കര പഞ്ചായത്തുകളിൽ നടന്നു. തേവർക്കാട് പള്ളി വികാരി ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിലിനെ സന്ദർശിച്ചു. വരാപ്പുഴ ശ്രീവരാഹ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ഏഴിക്കര പഞ്ചായത്തിലെ ചാത്തനാട്, പള്ളിയാക്കൽ, കടക്കര ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന പീലിംഗ് ഷെഡ് തൊഴിലാളികളെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. പള്ളിക്കൽ സർവീസ് സഹകരണ ബാങ്ക്, പഞ്ചായത്ത് ഓഫീസ്, കെടാമംഗലം എസ്.എൻ. കോളേജ് എന്നിവിടങ്ങൾ സന്ദർശിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെ കണ്ടു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ, കൂനമ്മാവ് പ്രദേശത്തുള്ള വിവിധ വ്യാപാര സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു.