ആലുവ: കുട്ടമശേരി ചാലക്കൽ ജുമാ മസ്ജിദിന് സമീപം ആക്രി കടക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തീപിടിച്ചത്. തീ പിടിത്തത്തെ തുടർന്ന് പ്രദേശം കുറെ സമയം പുകപടലങ്ങളാൽ മൂടിയിരുന്നു. കുറച്ച് സമയം സമീപത്തുള്ളവർക്ക് അസ്വസ്തത അനുഭവപ്പെട്ടു. ആലുവ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നുള്ള അഗ്‌നി രക്ഷസേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീ കെടുത്തിയത്. സമീപത്തായി തടിമില്ലും പ്രവർത്തിക്കുന്നുണ്ട്. വേഗത്തിൽ തീ കെടുത്തായതിനാൽ വലിയ അപകടം ഒഴിവായി. ആലുവ പൊലീസും സ്ഥലത്തെത്തിയിരുന്നു.