ldf-paravur
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൻ വരാപ്പുഴയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.

പറവൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൻ ബസലിക്ക പള്ളിയായി ഉയർത്തിയ വരാപ്പുഴ സെന്റ് ജോസഫ് പളളിയിൽ നിന്നാണ് പര്യടനം തുടങ്ങി. തൊട്ടടുത്തുള്ള വൃദ്ധസദനത്തിലെത്തി അശരണർക്കൊപ്പം അല്പനേരം ചിലവിട്ടു. അമ്പതോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന കാർമൽ വെൽഫെയർ സെന്റലെത്തി ജീവനക്കാരോട് വോട്ടഭ്യർത്ഥിച്ചു. തുണ്ടത്തുംകടവിലെ ലത്തീൻ പളളി, സുറിയാനി പള്ളി, തിരുഹൃദയ ദേവാലയം, ഇസബല്ല കോൺവെന്റ് എന്നിവിടങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചു. തുണ്ടത്തുംകടവ് എസ്.എൻ.ഡി.പി ശാഖ ഓഫീസ് സന്ദശിച്ചു. പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭയിലെത്തി ഭാരവാഹികളോടും ജീവനക്കാരോടും വോട്ട് അഭ്യർത്ഥിച്ചു. സെന്റ് ജീസസ് ചിറ്റാരപള്ളി, പഞ്ചായത്ത് ഓഫിസ്, കല്ലേപറമ്പ് പള്ളി, ജപമാല പള്ളി, തുരുത്തിപ്പുറം പള്ളി, തുരുത്തൂർ പള്ളി എന്നിവടങ്ങളിൽ സന്ദർശിച്ചു. വി.പി. ഡെന്നി,യേശുദാസ് പറപ്പിളളി, പി.എസ്. ഷൈല, ടി.എൻ. സോമൻ, കെ.ജി. വേണു, വി.എൻ. സുകുമാരൻ, കെ.പി .അജയഘോഷ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.