കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റ് കൊച്ചി മേയർക്കും കൗൺസിലർമാർക്കും സ്വീകരണവും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡും നൽകി. കെ.വി.വി.എസ് മേഖല സെക്രട്ടറി എം.സി.പോൾസൺ യോഗം ഉദ്ഘാടനം ചെയ്തു .മേയർ അഡ്വ.എം.അനിൽ കുമാർ ,കൗൺസിലർമാരായ സീന ഗോകുലൻ ,സജിനി ജയചന്ദ്രൻ ,അഷിത യാഹിയ ,പയസ് ജോസഫ് ,സി.എ സക്കിർ എന്നിവർക്കാണ് സ്വീകരണം നൽകിയത് .യൂണിറ്റ് പ്രസിഡന്റ് എഡ്വേർഡ് ഫോസ്റ്റസ് ,ജനറൽ സെക്രട്ടറി മുഹമ്മദ് ജാഫർ ,യൂണിറ്റ് ഭാരവാഹികളായ പി.എ സഫറുള്ള , ടി.എ ഉമ്മർ ,ഇ.എസ്.വിജയൻ ,സിൽവസ്റ്റർ ,ആന്റണി ഫ്രാൻസിസ് ,പി .എച്ച് ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.