കൊച്ചി:: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി വ്യാഴാഴ്ച നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചവരുടെ എണ്ണം 49. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ എൽദോസ് പി. കുന്നപ്പിള്ളി, ബാബു, ചിത്ര സുകുമാരൻ, അജ്മൽ, അർഷാദ് കെ.എം എന്നിവരും അങ്കമാലി നിയോജകമണ്ഡലത്തിൽ റോജി എം. ജോൺ, സാബു വർഗീസ്, ജ്യോതിലക്ഷ്മി കെ.സി, മാർട്ടിൻ പോൾ എന്നിവരും ആലുവ നിയോജകമണ്ഡലത്തിൽ വിശ്വകല തങ്കപ്പൻ, അജയൻ എ.ജി, റഷീദ്, ഷെഫ്രിൻ എന്നിവരുമാണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചത്.
കളമശേരി -അബ്ദുൾ ഗഫൂർ വി.ഇ, ഫൈസൽ, സുധീർ, ഇ.പി സെബാസ്റ്റ്യൻ, പറവൂർ - എ.ബി.ജയപ്രകാശ്, സത്യനേശൻ, കെ.ബി അറുമുഖൻ. വൈപ്പിൻ - ദീപക് ജോയ്, ജോസഫ് ജോബ്. കൊച്ചി -ടോണി ചമ്മണി, രാജഗോപാൽ, ഷൈനി ആന്റണി, മേരി കെ.ജെ. തൃപ്പൂണിത്തുറ -രാധാകൃഷ്ണൻ, രാജേഷ് കെ.ആർ, എം. സ്വരാജ്, അശോകൻ സി.ബി, ബാബു. എറണാകുളം- പത്മജ ശ്രീകുമാർ മേനോൻ, വിനോദ്. തൃക്കാക്കര - ജേക്കബ് ജേക്കബ്, ടെറി തോമസ് എടത്തൊട്ടി, പി.ടി തോമസ്, സജി .എസ്, റിയാസ് യൂസഫ്. കുന്നത്തുനാട് - സുജിത് പി. സുരേന്ദ്രൻ, കൃഷ്ണൻ, വേലായുധൻ, വി.പി സജീന്ദ്രൻ. പിറവം -രഞ്ജു പി.ബി. മൂവാറ്റുപുഴ - പ്രകാശ് സി.എൻ, മാത്യു, ജിജി ജോസഫ്, പി. പ്രേംചന്ദ്. കോതമംഗലം - ഷൈൻ കൃഷ്ണൻ, ജോ ജോസഫ് എന്നിവരാണ് നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചത്. വെള്ളിയാഴ്ച ( ഇന്ന് )വൈകീട്ട് മൂന്ന്മണിവരെയാണ് നാമനിർദ്ദേശകൾ സ്വീകരിക്കുന്നത്.