കൊച്ചി: കള്ളുഷാപ്പുകളിലെ പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. കൊവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ ഈ മേഖല സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. കോൺട്രാക്‌ടർമാർ നഷ്‌ടമാണെന്ന് പറഞ്ഞ് ഉപേക്ഷിച്ച പല റേഞ്ചുകളും തൊഴിലാളി കമ്മിറ്റി ഏറ്റെടുത്ത് നടത്തുകയാണ്. എക്സൈസ് നൽകിയ പെർമിറ്റുകൾ അംഗീകരിക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിക്കുന്നത് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു. തിരഞ്ഞെടുപ്പ് കാലത്തെ പരിശോധനയുടെ പേരിൽ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും അനാവശ്യമായി കേസിൽ കുരുക്കുകയുമാണ്. ബാർ മുതലാളിമാർക്കുവേണ്ടി എക്സൈസ് ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഫെഡറേഷൻ ജില്ല കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ പി.എൻ. സീനുലാൽ ആവശ്യപ്പെട്ടു