തൃപ്പൂണിത്തുറ: യു .ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഗായകൻ ഗണേശ് സുന്ദരം സി.ഡി ഏറ്റുവാങ്ങി. രമേശ് കുറുമശേരിയുടേതാണ് രചന.യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ബാബു ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു ആമുഖ പ്രസംഗം നടത്തി. കെ.പി.സി.സി. സെക്രട്ടറി ഐ.കെ.രാജു, ഡി.സി.സി സെക്രട്ടറിമാരായ ആർ.വേണുഗോപാൽ, രാജു.പി.നായർ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി.വിനോദ് എന്നിവർ സംസാരിച്ചു.