കളമശേരി: നിയമസഭാ മണ്ഡലത്തിലെ മുസ്ലിം ലീഗിനുള്ളിൽ ഉയർന്ന ചൂടും പുകയും കെട്ടടങ്ങുന്നു. ഇബ്രാഹിം കുഞ്ഞിനും മകൻ അബ്ദുൾ ഗഫൂറിനുമെതിരെ ഉയർത്തിയ ആരോപണങ്ങൾ പിൻവലിക്കേണ്ട ഗതികേടിലാണിപ്പോൾ ജില്ലാ മണ്ഡലം നേതൃത്വം. ലീഗ് നേതാക്കൾ തന്നെ ഉയർത്തിയ സാമ്പത്തിക ആരോപണങ്ങളും അഴിമതിയും അയോഗ്യതയും താഴെത്തട്ടിൽ എങ്ങനെ മറുപടി പറയും എന്നുള്ളതാണ് നേതൃത്വത്തെ കുഴക്കുന്നത്. പ്രതിഷേധം തെരുവിലേക്ക് എത്തിക്കുകയും വിപുലമായ കൺവെൻഷൻ നടത്തി മാദ്ധ്യമ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.