തൃപ്പൂണിത്തുറ: പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പരാജയഭീതി മൂലമാണെന്ന് തൃപ്പൂണിത്തുറയിലെ യു.ഡി.എഫ്. സ്‌ഥാനാർത്ഥി കെ. ബാബു. സി.പി.എമ്മും ബി.ജെ പിയുമായി ഡീൽ ഉണ്ടെന്ന ആർ.എസ്. എസ് നേതാവ് ബാലശങ്കറിന്റെ ആരോപണത്തോടാണ് സി.പി.എം നേതാക്കൾ പ്രതികരിക്കേണ്ടത്. കെ.എസ്.യു പ്രവർത്തകനായി പൊതുജീവിതം തുടങ്ങിയ തന്റെ മതേതര നിലപാട് ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. കെ.ബാബു പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണെന്നും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു..