തൃപ്പൂണിത്തുറ: നിയമസഭാ തിരഞ്ഞെടുപ്പ് ഉച്ചസ്ഥായിയിൽ എത്തുന്നതിനു മുൻപു തന്നെ യു.ഡി.എഫ് പരിഭ്രാന്തിയിലായെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗവും പാർട്ടി തൃപ്പൂണിത്തുറ മണ്ഡലം തിരഞ്ഞെടുപ്പ് ഇൻ ചാർജുമായ കെ.വി.എസ്.ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പിക്കാരും ആർ. എസ്. എസുകാരും തനിക്കാണ് വോട്ടു ചെയ്യുക എന്ന പ്രസ്താവനയുമായി രംഗത്തിറങ്ങാൻ യു. ഡി.എഫ് സ്ഥാനാർത്ഥിയെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഭീതിയാണ്. തൃപ്പൂണിത്തുറയിൽ കോൺഗ്രസുകാരായ നൂറുകണക്കിനാളുകൾ ഇതിനകം എൻ.ഡി .എ .സ്ഥാനാർത്ഥിയായ ഡോ: കെ.എസ്..രാധാകൃഷ്ണന് പിന്തുണയുമായി രംഗത്തുണ്ട്. അദ്ദേഹം പറഞ്ഞു.