കുറുപ്പംപടി: വികസനം വിളംബരം ചെയ്തു കൊണ്ട് കുറുപ്പംപടിയിൽ ട്വന്റി20 സ്ഥാനാർത്ഥി ചിത്രാ സുകുമാരന്റെ പര്യടനവും ജനസമ്പർക്കവും ശ്രദ്ധേയമായി. ജാഥാ കടന്നു വന്ന സ്ഥലങ്ങളിൽ പെരുമ്പാവൂരിന്റെ വികസനത്തിന് ആവിശ്യമായ നിർദേശങ്ങളും അഭിപ്രായങ്ങളും പൊതു ജനങ്ങളിൽ നിന്നും സ്വീകരിച്ചു. കുറുപ്പംപടിയിലെ കച്ചവട സ്ഥാപനങ്ങൾ ,പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി കടന്നു ചെന്ന് ട്വന്റി20യുടെ വികസന നയങ്ങളെ പറ്റി പറയുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.