അങ്കമാലി:എൽ.ഡി.എഫ്.സ്ഥാനാർത്ഥി ജോസ് തെറ്റയിൽ തുറവൂർ പഞ്ചായത്തിൽ പര്യടനം നടത്തി. പവിഴപൊങ്ങ്,കിടങ്ങൂർ,ആര്യമ്പിള്ളി,യൂദാപുരം പള്ളി, ഫ്രണ്ട്‌സ് നഗർ,സഹൃദയ ഗ്രാമം,പെരിങ്ങാംപറമ്പ്,ശിവജിപുരം,കീർത്തിനഗർ,തുറവൂർപള്ളിയങ്ങാടി,പുല്ലാനി,കിടങ്ങൂർ എന്നിവിടങ്ങൾ സന്ദർശിച്ചു. വർഷങ്ങളോളം മുടങ്ങിക്കിടന്നിരുന്ന ഇടമലയാർ പദ്ധതി പ്രവർത്തികമാക്കിയ ജോസ്തെറ്റയിലിന് വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ നന്ദി അറിയിച്ചു.