v-d-satheeshn
വി.ഡി. സതീശൻ പറവൂർ മാർക്കറ്റിലെത്തി വോട്ട് അഭ്യർത്ഥിക്കുന്നു.

പറവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശൻ രാവിലെ പറവൂർ മാർക്കറ്റിലെത്തി കച്ചവടക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. കരിമ്പാടത്തെ കൈത്തറി നെയ്ത്ത് സഹകരണങ്ങൾ സന്ദർശിച്ചു. ഡി.ഡി. ഓഫീസ്, ഡി.ഡി.സഭ ഹൈസ്ക്കൂൾ, കോട്ടയിൽ കോവിലകം ഹോളി ക്രോസ് ദേവാലയം, വലിയ പഴമ്പിള്ളിതുരുത്ത് ദേവാലയം, ചേന്ദമംഗലം നായർ സമാജം, വടക്കുംപുറത്തെ ഈഴവോദയ സമാജം എന്നിവ സന്ദർശിച്ചു. കോട്ടുവള്ളി സെന്റ് സെബാസ്ത്യൻസ് പള്ളിയിലെത്തി പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന ഫിലിപ്പ് കാരിക്കശ്ശേരിയെ കണ്ട് ആശംസയർപ്പിച്ച് നേർച്ച പായസ വിതരണത്തിലും പങ്കെടുത്തു.