പറവൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശിന്റെ വരാപ്പുഴ പഞ്ചായത്തിലെ പര്യടനം തിരുമുപ്പം മഹാദേവ ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചു. ക്ഷേത്രം മാനേജർ കെ.എ. സന്തോഷ് കുമാർ സ്വീകരിച്ചു. ദേവസ്വം പാടത്തെത്തിയ സ്ഥാനാർത്ഥിയെ സ്ത്രീകളടക്കമുള്ളവർ സ്വീകരിച്ചു. ബി.ജെ.പി ജില്ലാസമിതി അംഗം അനിൽ ചിറവക്കാട്ട്, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു എന്നിവർ ഒപ്പമുണ്ടായിരുന്നു.