പറവൂർ: പറവൂർ നഗരസഭ മുൻ വൈസ് ചെയർമാനും കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസി‌ഡന്റുമായിരുന്ന കെ.എസ്. ഷാഹുൽ ഹമീദ് സി.പി.എമ്മിൽ ചേർന്നു. തന്നിഷ്ടക്കാരുടെ പാർട്ടിയായി കോൺഗ്രിസിനെ മാറ്റിയതിൽ പ്രതിഷേധിച്ചാണിത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചതിനാൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.