പറവൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൻ പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കരയിലും ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത് മേഖലയിലും പര്യടനം നടത്തി. മാളവന സെന്റ് ജോർജ് പള്ളിയിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. കുറുമ്പതുരുത്തിൽ. തിരുനാൾ നടക്കുന്ന സെന്റ് ജോസഫ് പള്ളിയിലെത്തി ആഘോഷങ്ങളിൽ പങ്കെടുത്തു. കടൽവാതുരുത്ത് ഹോളിക്രോസ് പള്ളി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളി, ഗോതുരുത്ത് ഹയർ സെക്കൻഡറി സ്കൂൾ, ആശുപത്രി എന്നിവിടങ്ങൾ സന്ദർശിച്ചു. കോട്ടുവള്ളിയുടെ വിവിധ ഭാഗങ്ങളിലും ലോക്കൽ കൺവെൻഷനുകളിലും പങ്കെടുത്തു. നേതാക്കളായ പി.ആർ. സത്യൻ, പി.ഒ. സുരേന്ദ്രൻ, സി.കെ. ബിജു, എ.എസ്. അനിൽകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.