കൊച്ചി : ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ 2019-2020ലെ അവാർഡ് ദാനം നാളെ വൈകിട്ട് 4 ന് ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. മികച്ച സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ക്ലബ്ബുകൾ, പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, സോൺ ചെയർമാൻ, റീജിയൻ ചെയർമാൻ എന്നിവർക്കാണ് അവാർഡ്. ഗവർണർ ആർ.ജി ബാലസുബ്രഹ്മണ്യൻ ഉദ്ഘടനം ചെയ്യും. മുൻ ഗവർണർ രാജേഷ് കൊളരിക്കൽ അദ്ധ്യക്ഷത വഹിക്കും.