മൂവാറ്റുപുഴ: വാളകം മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ ചൂണ്ടയിൽ നിർവഹിച്ചു. സ്ഥാനാർത്ഥി മാത്യു കുഴൽ നാടൻ പ്രഭാക്ഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.എം മാത്തുകുട്ടി, സാറാമ്മ ജോൺ, വിവി ജോസ്, രജിത സുധാകരൻ എന്നിവർ സംബന്ധിച്ചു.