udf
കിഴക്കമ്പലം ഫെറോന കാത്തലിക്ക പള്ളിയിൽസ്ഥാനാർത്ഥിയെ വികാരി ഫ്രാൻസിസ് അരീയ്ക്കൽ സ്വീകരിക്കുന്നു

കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ കുന്നത്തുനാട് പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. പാടത്തിക്കര തുരുത്തിൽ നിന്നാരംഭിച്ച പര്യടനം പെരിങ്ങാല, അമ്പലപ്പടി, പളളിക്കര വഴി അച്ചപ്പൻ നായർ കവലയിൽ സമാപിച്ചു. ഇതിനിടെ കിഴക്കമ്പലം ഫെറോന കത്തോലിക്ക പള്ളിയിൽ സന്ദർശിച്ച സ്ഥാനാർത്ഥിയെ വികാരി ഫ്രാൻസിസ് അരീയ്ക്കലും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. കെ.എ. വർഗീസ്, ലിസ്സി അലക്‌സ്, കെ.കെ.രമേശൻ, അനുഅച്ചു തുടങ്ങിയവർ അനുഗമിച്ചു.