മൂവാറ്റുപുഴ: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സാന്നിധ്യമുറപ്പിച്ച് ട്വന്റി20യുടെ സ്ഥാനാർത്ഥി സി.എൻ പ്രകാശിന്റ പര്യടനം തുടർന്നു. പാലക്കുഴ, മാറിക, പണ്ടപ്പിള്ളി, മൂങ്ങാംകുന്ന് ,ഉപ്പു കണ്ടം, വടക്കൻ പാലക്കുഴ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളും വ്യാപാരകേന്ദ്രങ്ങളും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. മൂവാറ്റുപുഴ പെരുമറ്റം ജുമാ മസ്ജിത് പള്ളിയിലെത്തിയ സ്ഥാനാർത്ഥി ഇന്നലെ നമസ്കാരത്തിനെത്തിയ വിശ്വാസികളുമായി സൗഹൃദം പുതുക്കി. തുടർന്ന് മാറാടിയിലും സന്ദർശനം നടത്തി.