കാലടി: മലയാറ്റൂർ - നീലീശ്വരം 9-ാം വാർഡിൽ പ്രവർത്തിക്കുന്ന നിരവധി അനധികൃത പന്നി ഫാമുകളിൽ നിന്നുള്ള ദുർഗന്ധം മൂലം പ്രദേശവാസികളുടെ സ്വൈര്യജീവിതം പ്രതിസന്ധിയിലായതായി കാണിച്ച് പരിസരവാസികൾ പരാതി നൽകി. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ തിങ്ങി പാർക്കുന്ന ജനസാന്ദ്രതയുള്ള പ്രദേശമാണിത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പഞ്ചായത്തിന്റെ ലൈസൻസില്ലാതെ അനധികൃതവും അശാസ്ത്രീയവുമായ രീതിയിൽ പ്രവർത്തിക്കുന്ന ഫാം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാണ്.