rajeev
എൽ ഡി എഫ് സ്ഥാനാർത്ഥി പി.രാജീവ് കരുമാലൂർ ജുമാ അത്ത് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം

കളമശേരി: പ്രചാരണം ഓരോ ദിവസം പിന്നിടുന്തോറും ആത്മവിശ്വാസം വർദ്ധിക്കുന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ്. ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും പിണറായി സർക്കാരിന്റെ ഭരണത്തുടർച്ച അവർ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണെന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്നലെ കരുമാലൂർ ,വെളിയത്തുനാട് മേഖലകളിലായിരുന്നു പര്യടനം .എൽ.ഡി.എഫ് സംഘിപ്പിച്ച സെമിനാറിൽ 'കാർഷിക മേഖലയുടെ പുരോഗതിയും പ്രശ്നങ്ങളും സാദ്ധ്യതകളും ' എന്ന വിഷയത്തിൽ സംസാരിച്ചു. മൂന്ന് ബ്രാഞ്ച് തല കൺവെൻഷനിലും പങ്കെടുത്തു.