
സാധാരണക്കാർ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വരുന്ന തിരഞ്ഞെടുപ്പാണിത്. എങ്കിലും സാഹചര്യം പരിശോധിച്ച് സമ്മതിദാനവകാശം വിനിയോഗിക്കും. ഇന്ധനവില നിത്യേന കൂടുന്നത് ഡ്രൈവർമാരെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൊവിഡിനെ തുടർന്ന് ട്രെയിനുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. അതിനാൽ ഓട്ടങ്ങളും നാമമാത്രമാണ്. ഇതിനിടയിലാണ് നിത്യേന ഇന്ധന വില വർദ്ധിക്കുന്നത്. ഈ വിഷയത്തിൽ യഥാർത്ഥ പരിഹാരം കാണുന്നതിന് ആർക്കും താത്പര്യമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ മുതലെടുപ്പിനായി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഓരോ തവണ ഇന്ധനവില ഉയരുമ്പോഴും സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ലഭിക്കുന്ന നികുതിയും കൂടുന്നുണ്ട്. ഈ തുകയെങ്കിലും കുറയ്ക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. രാഷ്ട്രീയ നിലപാടുകൾക്കൊപ്പം ഇതുകൂടി പരിഗണിച്ചായിരിക്കും ഞാനും കുടുംബവും വോട്ട് രേഖപ്പെടുത്തുക.
ബിനീഷ് മംഗലത്ത്,
ടാക്സി ഡ്രൈവർ,
ആലുവ റെയിൽവേ സ്റ്റേഷൻ