
തൃക്കാക്കര: നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നാളെ നടക്കും.കാക്കനാട് കുഴിക്കാട്ടുമൂലയിലുളള കേന്ദ്രത്തിൽ നിന്നും രാവിലെ എട്ട് മണിക്കാരംഭിക്കും. എട്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കലാണ് ലക്ഷ്യം.
പൊലീസ് സംരക്ഷണത്തോടെ പ്രത്യേക വാഹനങ്ങളിലാണ് ബന്ധപ്പെട്ട നിയോജകമണ്ഡലങ്ങളുടെ സ്ട്രോംഗ് റൂമുകളിലേക്ക് യന്ത്രങ്ങൾ മാറ്റുക. 500ഓളം ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.