1
തമ്മനം സാംസ്‌കാര ജംഗ്ക്ഷനിലെ ബൂത്ത് തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസ് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബ് തമ്മനം, പാലാരിവട്ടം ഭാഗങ്ങളിൽ പ്രചാരണം നടത്തി. തമ്മനം എ.കെ.ജി നഗറിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് മെയ് ഫസ്റ്റ് റോഡിലും സമീപഭാഗങ്ങളിലുമുള്ള വീടുകൾ സന്ദർശിച്ചു. തമ്മനം സാംസ്‌കാര ജംഗ്ക്ഷനിലെ വ്യാപാര കേന്ദ്രങ്ങളിലും തൊഴിലാളികൾക്കിടയിലും വോട്ടഭ്യർത്ഥിച്ചു. ഇവിടെ സജ്ജമാക്കിയ ബൂത്ത് തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.