ഉദയംപേരൂർ: തെക്കൻപറവൂർ യോഗേശ്വര മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ആറാട്ട് മഹോത്സവവും സർവ്വദൈവങ്ങൾക്ക് തളിച്ചുകൊടുക്കലും നാളെ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകളിൽ ഒതുക്കിയാണ് ഉത്സവം. ക്ഷേത്ര ചടങ്ങുകൾ നാളെ (ഞായർ) ആരംഭിക്കും.
21 ഞായറാഴ്ച രാവിലെ 11ന് കൊടിക്കയർ, കൊടിക്കൂറ എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്്ട 7 ന് തൃക്കൊടിയേറ്റ്.
22 തിങ്കൾ രാവിലെ 5 ന് നടതുറപ്പ്, വൈകിട്ട് 6.30ന് ശാസ്താംപാട്ട്, 6.30 ന് ദീപാരാധന.
23 ചൊവ്വാഴ്ച രാവിലെ 5.ന് ക്ഷേത്രചടങ്ങുകൾ, വൈകിട്ട് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി.
24 ബുധനാഴ്ച വൈകിട്ട് 5.30 ന് ഭജന, അത്താഴപൂജ, ശ്രീഭൂതബലി.
25 വ്യാഴാഴ്ച രാവിലെ 8ന് മഹാവിഷ്ണുവിന് മെഴുകിപൂജ, 9.30ന് കലശാഭിഷേകം, വൈകിട്ട് ദീപാരാധന, ശ്രീഭൂതബലി.
26 വെള്ളിയാഴ്ച രാവിലെ 8.30ന് സർപ്പദൈവങ്ങൾക്ക് തളിച്ചുകൊടുക്കൽ, വൈകിട്ട് 3 ന് കാഴ്ചശ്രീബലി, രാത്രി 8ന് വിളക്കിനെഴുന്നള്ളിപ്പ്.
27 ശനിയാഴ്ച രാവിലെ 9ന് കാഴ്ചശ്രീബലി, വൈകിട്ട് 3ന് പകൽപ്പൂരം, രാത്രി 8ന് വിളക്കിനെഴുന്നള്ളിപ്പ്.
28 ഞായറാഴ്ച രാവിലെ 9ന് കൊടിയിറക്ക്, ആറാട്ടുബലി, 10 ന് ആറാട്ട്, ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ.