ഉദയംപേരൂർ: കൊച്ചുപള്ളിക്കും, സമീപപ്രദേശങ്ങളിലുമായി മൂന്ന് വീടുകളിൽ ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമം നടന്നു. കൊച്ചുപള്ളിക്ക് സമീപം പുല്ലുകാട്ട് അനീഷിന്റെ എൻഫീൽഡ് ബുള്ളറ്റും, ചാലിയാത്ത് നവീനിന്റെ ഹിറോഹോണ്ട സി.ബി.ഇസഡും മുതിരപ്പറമ്പിൽ വിഷ്ണുവിന്റെ യമഹ റേയും മോഷ്ടിക്കുവാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
നവീന്റെ ബൈക്ക് വീടിന് സമീപത്തെ പറമ്പിൽ ഇലക്ട്രിക് വയറുകളെല്ലാം വിച്ഛേദിച്ച നിലയിൽ കണ്ടെത്തി. അനീഷിന്റെ ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യം വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഉദയംപേരൂർ പൊലീസ് കേസെടുത്തു.