മൂവാറ്റുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ പ്രചരണോപാദികൾ നശിപ്പിച്ചതായി പരാതി. വാളകം ഗ്രാമ പഞ്ചായത്തിലെ കടാതി - റാക്കാട് റോഡിൽ സ്വകാര്യ വിക്തിയുടെ അനുമതിയോടെ സ്ഥാപിച്ചിരുന്ന ബോർഡുകളും, പോസ്റ്ററുകളുമാണ് ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത്. കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി