മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയമസഭ നിയോജകമണ്ഡലത്തിലെ നാല് മുന്നണി സ്ഥാനാർത്ഥികളും മൂവാറ്റുപുഴ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 11ന് 'നാളെയുടെ മൂവാറ്റുപുഴ'യെ കുറിച്ച് സംസാരിക്കുന്നു. സംവാദ പരിപാടിയിൽ മൂവാറ്റുപുഴയുടെ വികസന സ്വപ്നങ്ങളെ കുറിച്ച് സംവദിക്കുന്നു. മൂവാറ്റുപുഴ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, മാർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, മറ്റ് സാമൂഹിക സന്നദ്ധ സംഘടനകളാണ് പരിപാടിയിൽ സംബന്ധിക്കുന്നത്.