കാലടി: ശ്രീനാരായണ ഗുരുവിന്റെ പിൻഗാമിയും ഡോ: പൽപ്പുവിന്റെ മകനുമായ നടരാജ ഗുരുവിന്റെ സമാധി നാളെ മലയാറ്റൂർ നാരായണ ഗുരുകുലത്തിൽ ആചരിക്കും. രാവിലെ 10 നു ഹോമം, ഉപനിഷത് പാരായണം, സ്വാമി ശിവദാസിന്റെ പ്രഭാഷണം. 11 ന് വി .ജി .സൗമ്യന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡോ: സുമ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊടുവഴങ്ങ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.