ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള കേബിൾ ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആലുവ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ സമാപന പ്രസംഗം നടത്തി.
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ഭാരവാഹികളായ എസ്.കെ. മധു, അനിൽകുമാർ, മനോജ്, അനിൽ പ്ലാവിയൻസ്, ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ടി.കെ. ജോയി സ്വാഗതവും മനു നന്ദിയും പറഞ്ഞു. 22 മുതൽ അനിശ്ചിതകാല നിരാഹാര ഉപരോധസമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.