കൊച്ചി: കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ അറബിക്ക് കോളേജുകളും നിറുത്തലാക്കാനുള്ള നീക്കം നടക്കുന്നുവെന്ന വാർത്ത ഭാഷാസ്‌നേഹികൾക്കിടയിൽ ആശങ്ക സൃഷ്‌ടിച്ചെന്നും സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഇതിന് പരിഹാരം കാണണമെന്നും കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.
കെ.എ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് എം.പി.അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്, മാഹിൻ ബാഖവി, എം.എ.ലത്തീഫ്, സൈനുൽ ആബിദ്, എം.എ.റഷീദ് മദനി, എസ്.എ. റസാഖ്, എം.പി. അയ്യൂബ്, സി.എച്ച്. ഫാറൂഖ്, എം.എ. സാദിഖ്, സലാം വയനാട്, മൻസൂർ മാടമ്പാട്ട്, വി.പി. താജുദ്ദീൻ, എ.പി. ബഷീർ, പി.കെ. ഷാക്കിർ, നൂറുൽ അമീൻ എന്നിവർ സംസാരിച്ചു.