മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം പര്യടനം നടത്തി. രാവിലെ മൂവാറ്റുപുഴയിൽ വിവിധ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ച ശേഷമായിരുന്നു പര്യടനം. ടൗണിലെ തൊഴിൽ ശാലകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. പാറയ്ക്കപ്പീടികയിൽ സമാപിച്ചു. തുടർന്ന് പൈങ്ങോട്ടൂർ പഞ്ചായത്തിലെ മണിപ്പാറ കോളനിയിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ കടവൂർ, പനങ്കര, പൈങ്ങോട്ടൂർ ടൗൺ എന്നിവിടങ്ങളിലെ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഇന്ന് രാവിലെ മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വാളകം പഞ്ചായത്തിലും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ആരക്കുഴ പഞ്ചായത്തിലും പര്യടനം നടത്തും.