കാലടി: സി.പി.എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ്, എ.കെ.ജി അനുസ്മരണം നടത്തി. ചന്ദ്രപ്പുരയിൽ നടന്ന പരിപാടി സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. എ . ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. രാജു അമ്പാട്ട് അദ്ധ്യക്ഷനായി. ബിബിൻ വർഗ്ഗീസ്, ടി.പി .വേണു, ജോളി .പി. ജോസ്, കെ.സി. വർഗ്ഗീസ്, എൽദോ ബേബി എന്നിവർ സംസാരിച്ചു.