പെരുമ്പാവൂർ: വെൽഫയർ പാർട്ടി സ്ഥാനാർത്ഥി കെ.എം. അർഷാദ് നാമ നിർദേശ പത്രിക നൽകി. പത്രികയോടൊപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകിയത് വേങ്ങൂർ മൂന്നാം വാർഡിൽ വർഷങ്ങളായി മിച്ചഭൂമിയിൽ താമസിക്കുന്നവരാണ്. പാർട്ടി മണ്ഡലം പ്രസിഡന്റ് പി.എ. സിദ്ധിക്ക്, മണ്ഡലം സെക്രട്ടറി സി.എം.അലി, ജില്ലാ കമ്മിറ്റി അംഗം തോമസ് കെ. ജോർജ്, അബ്ദുൽമജീദ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. നൂറ് കണക്കിന് കുടുംബങ്ങൾ ചേർന്ന് സമാഹരിച്ച തുക പ്രതിനിധികളായ രാമൻ പ്രമേശ്വരൻ, മണിക്കുട്ടൻ എന്നിവർ സ്ഥാനാർത്ഥിക്ക് നൽകി.