
കോലഞ്ചേരി: കുന്നത്തുനാട്ടിൽ മത്സരിക്കാൻ അന്യ സംസ്ഥാന പാർട്ടികളുമെത്തിെയതോടെ മത്സരം സംസ്ഥാന തലത്തിൽ ശ്രദ്ധയമാകുന്നു. തമിഴ്നാട്ടിലെ പാട്ടാളി മകൾ കട്ചിയും, ബംഗാളിലെ മായവതിയുടെ ബി.എസ്.പി സ്ഥാനാർത്ഥിയുൾപ്പടെ ഡമ്മികളടക്കം 18 പേർ ഇതു വരെ ഉപവരണാധികാരി മുമ്പാകെ പത്രിക ൽകിയിട്ടുണ്ട്. ട്വന്റി20 കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച മാങ്ങ ചിഹ്നത്തിൽ മത്സരിക്കാനാണ് പാട്ടാളി മകൾ കട്ചി എത്തിയിരിക്കുന്നത്. ഇവർക്ക് മാങ്ങ ചിഹ്നം നേരത്തെ അനുവദിച്ചു പോയതിനാൽ ഈ തിരഞ്ഞെടുപ്പിൽ ട്വന്റി20യ്ക്ക് ചിഹ്നം പൈനാപ്പിളായി മാറിയിരുന്നു. ട്വന്റി20 സ്ഥാനാർത്ഥിയുടെ പേരിനോട് സാമ്യമുള്ള സുജിത് കെ.സുരേന്ദ്രനാണ് പി.എം.കെക്കു വേണ്ടി പത്രിക നൽകിയിരിക്കുന്നത്. കോട്ടയം, വൈക്കം, കല്ലാർ ചന്ദ്രപ്പറമ്പ് സ്വദേശിയാണ് സുജിത്. ബി.എസ്.പിക്കു വേണ്ടി എ.ടി.മണിക്കുട്ടനാണ് പത്രിക നൽകിയിരിക്കുന്നത്.